കോഴിക്കോട്: കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച് എകെ ആന്റണി. കണ്ണൂര്‍ 70കളിലെ രാഷ്ട്രീയ കുടിപ്പകയിലേക്കാണോ പോകുന്നതെന്ന് ആന്റണി ചോദിക്കുന്നു. പ്രശ്നങ്ങള്‍ തീരണമെങ്കില്‍ നേതൃത്വം ഇടപെടണമെന്നും എന്നാല്‍ അടുത്തൊന്നും അവര്‍ ആ നിലയ്ക്കു ചിന്തിക്കുന്ന ലക്ഷണമില്ലെന്നും ആന്റണി വ്യക്തമാക്കി.
പ്രശ്‌നത്തിന് ശക്തമായ തീരുമാനം എടുക്കാത്തതു കൊണ്ടാണ് കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിക്കാത്തത്. നഷ്ടം പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമല്ല. സിപിഎമ്മോ ബിജെപിയോ ഇതില്‍ കാര്യമായി ഇടപെടുന്നില്ലെന്നും ആന്റണി വിമര്‍ശിച്ചു. സംസ്ഥാന ഭരണമുണ്ടെന്ന അഹങ്കാരം സിപിഎമ്മിന്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, സ്വന്തക്കാര്‍ക്കിടയില്‍നിന്നുപോലും കടുത്ത എതിര്‍പ്പുണ്ടായിട്ടും പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തിരുന്നു. അത് അക്രമങ്ങള്‍ നിയന്ത്രിക്കാനായി. എന്നാല്‍, ഇന്ന് അങ്ങനെയൊരു നടപടിയും ഉണ്ടാകുന്നില്ല.
തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് പരാതിപ്പെടുന്നത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെയാണ്. കോണ്‍ഗ്രസിലെ എല്ലാ കാര്യങ്ങള്‍ക്കും ഗ്രൂപ്പിസം ആരോപിക്കുന്നത് ശരിയല്ല. നേതാക്കള്‍ ഉണ്ടാവുമ്പോള്‍ ഗ്രൂപ്പുകളും ഉണ്ടാവും. ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ മത-ജാതി സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതെന്നും ആന്റണി അഭിപ്രായപ്പെട്ടു.
Post Your Comments