മുംബൈ: കറന്‍സികളില്‍ ഇനി രണ്ടായിരം രൂപയും. നോട്ട് പുറത്തിറക്കാനുള്ള നടപടി ക്രമങ്ങള്‍ റിസര്‍വ് ബാങ്ക് പൂര്‍ത്തിയാക്കി കഴിഞ്ഞു. മൈസൂരിലെ കറന്‍സി പ്രിന്റിംഗ് പ്രസില്‍ പരീക്ഷണാര്‍ത്ഥം നോട്ട് അച്ചടിച്ചിട്ടുണ്ട്.
കള്ളപ്പണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈയിടെ ആയിരത്തിന്റെയും 500ന്റെയും ചില നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ ഉണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.
1938ലാണ് ആര്‍ബിഐ ഏറ്റവും കൂടുതല്‍ മൂല്യമുള്ള നോട്ട് ഇറക്കിയത്. 10,000 രൂപയുടെ ആ നോട്ടുകള്‍ 1946ല്‍ പിന്‍വലിച്ചു. പിന്നീട് 1954ല്‍ വീണ്ടും പുറത്തിറക്കിയെങ്കിലും 1978ല്‍ പിന്‍വലിച്ചു.
Post Your Comments