ന്യൂഡൽഹി:ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നു കരുതിയിരുന്നയാളാണ് വരുണ്‍ ഗാന്ധി.എന്നാൽ ഹണി ട്രാപ്പില്‍ കുടുങ്ങി ബിജെപി എംപി വരുണ്‍ ഗാന്ധി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ശത്രുരാജ്യത്തിനു ചോര്‍ത്തി നല്‍കിയെന്ന ആരോപണം പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്. ലൈംഗികത്തൊഴിലാളിക്കൊപ്പം വരുണ്‍ ഗാന്ധി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ഹണിട്രാപ്പിന്റേതെന്ന പേരിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
എന്നാല്‍, ചിത്രങ്ങളിലുള്ളത് വരുണ്‍ ഗാന്ധി തന്നെയാണോ എന്ന് ഉറപ്പായിട്ടില്ല.നാരദ ന്യൂസാണ് വരുണ്‍ ഗാന്ധിയുടേതെന്ന് പറഞ്ഞ ചിത്രങ്ങള്‍ പുറത്തുവിട്ടത്.അതേസമയം ആരോപണങ്ങള്‍ വരുണ്‍ ഗാന്ധി തുടക്കത്തിലെ നിഷേധിച്ചിരുന്നു. ആരോപണം വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും തെളിയിക്കപ്പെട്ടാല്‍ പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്നും വരുണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ തന്റെ ഭാഗം വിശദീകരിച്ച് വരുണ്‍ കഴിഞ്ഞദിവസം രണ്ടു പേജ് വരുന്ന കത്തും വരുണ്‍ പാര്‍ട്ടി നേതൃത്വത്തിനു കൈമാറിയിരുന്നു.വിവാദ ആയുധവ്യാപാരിയായ അഭിഷേക് വെര്‍മയുടെ മുന്‍ ബിസിനസ് പങ്കാളിയും ന്യൂ യോര്‍ക്ക് കേന്ദ്രമാക്കിയ അഭിഭാഷകനുമായ സി എഡ്മണ്ട്സ് അലന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ആരോപണങ്ങള്‍ക്ക് കരുത്ത് പകരാനായി നല്‍കിയ ചിത്രങ്ങളാണ് ഇവയെന്നാണ് ആരോപണം.
വിഷയം മാദ്ധ്യമങ്ങളെ അറിയിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത സ്വരാജ് അഭിയാന്‍ സ്ഥാപകരായ പ്രശാന്ത് ഭൂഷണിനും യോഗേന്ദ്ര യാദവിനുമെതിരെ മാനനഷ്ട കേസ് നല്‍കുമെന്നും ബിജെപി എംപി പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയിലെ ആരും തന്നെ ഇതുവരെ വരുണ്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.2010 മുതല്‍ പാര്‍ലമെന്റിന്‍െ പ്രതിരോധ സമിതിയില്‍ അംഗമാണ് വരുണ്‍ ഗാന്ധി. അതീവരഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ സമിതി അംഗങ്ങള്‍ക്ക് ലഭിക്കില്ലെന്നാണ് വരുണ്‍ ഗാന്ധിയുടെ വാദം.
ഡിഫന്‍സ് കണ്‍സള്‍ട്ടീവ് കമ്മിറ്റിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ചുരുക്കം തവണ മാത്രമാണ് പോയിട്ടുള്ളതെന്നും പാര്‍ലമെന്‍റ് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും വരുണ്‍ ഗാന്ധി പറയുന്നു.പ്രതിരോധമന്ത്രാലയത്തിലെ രേഖകളുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയത്തില്‍ പാര്‍ട്ടിയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്.ആരോപണം വരുണ്‍തന്നെ നിഷേധിച്ചനിലയ്ക്ക്, കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞത്.
Post Your Comments