ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ റൈഡ്‌സ് വാട്ടര്‍ പാര്‍ക്കിലെ സ്വിമ്മിംഗ് പൂളില്‍ കുഴഞ്ഞ് വീണ് 20 കാരി മരിച്ചു. ടൈലറിംഗ് വിദ്യാര്‍ത്ഥിയായ സവിതയാണ് മരിച്ചത്. ടൈലറിംഗ് പഠിക്കുന്ന എന്‍ജിഒ സ്ഥാപനത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂടെയാണ് സവിത എത്തിയത്. ആശുപത്രിയില്‍ എത്താല്‍ 45 മിനിട്ടുകള്‍ വൈകിയതാണ് മരണം സംഭവിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ സവിതയ്ക്ക് നീന്തല്‍ അറിയില്ലായിരുന്നു മാത്രമല്ല അപസ്മാര രോഗവും ഉണ്ടായിരുന്നു. പിതാവിന്റെ മരണത്തിന് ശേഷം ശേഷം എന്‍ജിഒ സ്ഥാപനത്തില്‍ ടൈലറിംഗും ന്യൂഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വിദൂര ബിരുദ വിദ്യാര്‍ഥികൂടിയാണ് സവിത .വ്യത്യസ്ത ജോലികള്‍ ചെയ്താണ് സവിത വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്. അമ്മ വീട്ടുജോലിക്കാരിയാണ്. സവിതയ്ക്ക് താഴെ രണ്ട് ആണ്‍കുട്ടികളാണുള്ളത്. ഇവര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിയ്ക്കുന്നു. പാര്‍ക്ക് അധികൃതര്‍ക്ക് നേരെ പരാതി രേഖപ്പെടുത്തണം എന്നാണ് സവിതയുടെ വീട്ടുകാര്‍ പറയുന്നത്.
Post Your Comments