
തിരുവനന്തപുരം : ജസ്റ്റിസ് കട്ജുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരണവുമായി എഡിജിപി ബി സന്ധ്യ. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും ഇക്കാര്യത്തില്‍ ഒരു പരസ്യപ്രതികരണത്തിനും തയാറല്ലെന്നും അവര്‍ വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറലിന്റെ വിമര്‍ശനത്തെത്തുടര്‍ന്നാണ് വിശദീകരണവുമായി സന്ധ്യ രംഗത്തെത്തിയത്.
സൗമ്യവധക്കേസില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന സന്ധ്യ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. സൗമ്യ കേസില്‍ ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ സുപ്രീംകോടതി നടപടി തെറ്റാണെന്ന് ജസ്റ്റിസ് കട്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതു ഹര്‍ജിയായി പരിഗണിച്ച് കട്ജുവിനോട് കേസില്‍ ഹാജരാവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു സന്ധ്യയും കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേഷും കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത്.
Post Your Comments