കൊച്ചി:സോളാർ തട്ടിപ്പു കേസിൽ പ്രതിയായ സരിത എസ് .നായരുടെ കേസുകൾ ഇനി മുതൽ വാദിക്കുന്നത് അഡ്വ. ബി.എ. ആളൂർ.തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായ ഒരു വ്യക്തി എന്ന നിലയ്ക്കാണ് ആളൂരിനെ സമീപിച്ചതെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ.അടിയന്തരമായി എടുക്കേണ്ട ചില നടപടികളും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സരിത പറയുകയുണ്ടായി.സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടിയും പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയായ അമറൂളിന് വേണ്ടിയും കേസ് വാദിക്കുന്നതും ബി.എ. ആളൂർ.ആണ്.
കേരളത്തില്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകള്‍ നടക്കുമ്പോഴും സരിത എസ് .നായർ തമിഴ്‌നാട്ടിലെ സോളാർ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയാണ്.മധുരയിലെ ന്യൂ ഇറ എന്ന കമ്പനിയുടെ പ്രൊജക്ട് ഹെഡ്ഡാണ് സരിത.പുതിയ ജോലിയില്‍ താന്‍ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും 2 മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിക്കാണ് മേല്‍നോട്ടം നൽകുന്നതെന്നും സരിത പറയുകയുണ്ടായി.തമിഴ്നാട്ടില്‍ പദ്ധതികള്‍ക്ക് ഏകജാലക സംവിധാനമാണെന്നും അതിനാൽ തന്നെ കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണെന്നും സരിത വ്യക്തമാക്കുന്നു.
Post Your Comments