അമേഠി: രാഹുല്‍ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയില്‍ യുപിഎ ഭരണകാലത്ത് പദ്ധതിയിട്ട രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി സാക്ഷാത്കരിച്ചതിന് പെട്രോളിയം ആന്‍ഡ് നാച്വറല്‍ഗ്യാസ് വകുപ്പിന്‍റെ സ്വതന്ത്രചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രാധാന് നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി. ഒക്ടോബര്‍ 17-നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനം സംബന്ധിച്ച അറിയിപ്പ് ധര്‍മ്മേന്ദ്ര പ്രധാന്‍ പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 20-ന് തന്‍റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ നിന്നാണ് രാഹുല്‍ഗാന്ധി മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളായ പ്രാധാന് തന്‍റെ മണ്ഡലത്തിന്‍റെ വികസനകാര്യങ്ങള്‍ക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതിനുള്ള നന്ദി അറിയിച്ചത്.
ഒക്ടോബര്‍ 22-അയ ഇന്നാണ് പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനം നടക്കുക. ധര്‍മ്മേന്ദ്ര പ്രാധാന് പുറമേ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും, പ്രകാശ് ജാവദേക്കറും ചടങ്ങുകളില്‍ സംബന്ധിക്കും. മറ്റു തിരക്കുകള്‍ ഉള്ളതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല എന്ന്‍ രാഹുല്‍ അറിയിച്ചിട്ടുണ്ട്.
ധര്‍മ്മേന്ദ്ര പ്രാധാന് നന്ദി അറിയിച്ചു കൊണ്ടുള്ള രാഹുലിന്‍റെ കത്ത് കാണാം:
Post Your Comments