കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ജയിൽ ഉപദേശക സമിതി അംഗമായി സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തു. എൽ ഡി എഫ് സർക്കാർ കൊലക്കേസുകളിൽ ജാമ്യത്തിൽ കഴിയുന്ന ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയതിനു പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് ആരോപണം.കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയിലാണ് ജയരാജനെ ഉൾപ്പെടുത്തിയത്.
പി.ജയരാജനെ ജയിൽ ഉപദേശകസമിതി അംഗമാക്കുക വഴി വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർട്ടി തടവുകാരുടെ മോചനം ഉൾപ്പടെയുള്ള നടപടികൾ ഉറപ്പാക്കുകയാണ് എൽ ഡി എഫ് സർക്കാർ ഉറപ്പാക്കുന്നത് എന്ന ആരോപണം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ടി പി വധക്കേസിലെ പ്രതികളെ കണ്ണൂർ ജയിലിലേക്ക് കൊണ്ടുവരുന്ന വാർത്തയെ പറ്റി കെ കെ രമയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. യു ഡി എഫ് ഭരണകാലത്ത് തിരുവനന്തപുരത്തേക്ക് മാറ്റിപ്പാർപ്പിച്ച സിപിഎം പ്രതികളെ കണ്ണൂരിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പാർട്ടി ശ്രമത്തിന്റെ ഭാഗമായാണ് നിയമനം എന്നാണു മറ്റു രാഷ്ട്രീയ കക്ഷികളുടെ ആരോപണം.
Post Your Comments