കാരുണ്യത്തിന്റെ വേറിട്ടൊരു കഥ പറയുകയാണ് സൗദി പൗരനായ സലാഹ് അൽ സൂഫിയും കുടുംബവും. ശരീരം തളർന്ന വീട്ടുവേലക്കാരിയെ 19 വർഷമായി പരിപാലിക്കുകയാണ് ഈ കുടുംബം.
സലാഹ് അൽ സൂഫി ആദ്യകാലത്തു ധനികനൊന്നും ആയിരുന്നില്ല. സ്വന്തമായി വീടില്ലാതിരുന്ന അദ്ദേഹം വാടകയ്ക്കെടുത്ത ഫ്ലാറ്റിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. അപ്പോൾ മുതൽ ഈ സ്ത്രീ അവിടെ ജീവിക്കാൻ തുടങ്ങി. ഇപ്പോൾ അദ്ദേഹത്തിന് സ്വന്തമായി വില്ലയും സാമ്പത്തിക ഭദ്രതയുമുണ്ട്. ഇപ്പോൾ ഉണ്ടായ സൗഭാഗ്യത്തിനെല്ലാം കാരണം വീട്ടുവേലക്കാരിയായിരുന്ന ഈ സ്ത്രീയുടെ അനുഗ്രഹമാണെന്നാണ് അദ്ദേഹം പറയുന്നത്.
സലാഹ് അൽ സുഫിക്ക് വീട്ടുജോലിക്കായി അദ്ദേഹത്തിന്റെ സുഹൃത്താണ് എതോപ്യയിലെ ഒരു സ്ത്രീയിയെ റിക്രൂട്ട് ചെയ്തത്. പക്ഷെ കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അവർ തളർവാദം വന്നു കിടപ്പിലായി. സലാഹും സുഹൃത്തും ചേർന്നായിരുന്നു ഇവരുടെ മെഡിക്കൽ ബില്ലുകൾ എല്ലാം അടച്ചിരുന്നത്. തുടർന്ന് അവരുടെ വിസ കാലാവധി കഴിഞ്ഞപ്പോൾ പുതുക്കി നൽകാൻ അദ്ദേഹത്തിന്റെ സുഹൃത്തായ സ്പോൺസറിനു താല്പര്യമില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇവരെ കാണാൻ സലാഹ് കുടുംബവുമായി എത്തുകയായിരുന്നു. അപ്പോഴാണ് ഈ സ്ത്രീ തന്നെ മരിക്കുന്നതുവരെ നോക്കാമോ എന്ന് കരഞ്ഞപേക്ഷിച്ചത്. പെട്ടന്ന് കേട്ടപ്പോൾ ഞെട്ടലുളവാക്കിയെങ്കിലും ഒരു നിമിഷം ഭാര്യയുമായി ആലോചിച്ച ശേഷം സലാഹ് അതിനു സമ്മതിക്കുകയായിരുന്നു.
തുടർന്ന് സ്പോൺസർഷിപ് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും അന്ന് മുതൽ അവരുടെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ആണ് 19 വർഷമായി അവരെ നോക്കുന്നത്. ഇപ്പോഴും അവർ ഇവരുടെ കൂടെ തന്നെ ഉണ്ട്. ഇവരുടെ അനുഗ്രഹമാണ് സലാഹിനെ സാമ്പത്തികമായി ഉയർച്ച നേടാൻ സഹായിച്ചതെന്ന് ഈ കുടുംബം വിശ്വസിക്കുന്നു.
ഈ ലോകത്ത് സഹാലിനെ പോലൊരാൾ വിരളമായിരിക്കും. ജാതിയോ മതമോ നോക്കാതെ രോഗിയായ ഒരു അപരിചിതയെ സ്വന്തം സഹോദരിയെ പോലെ നോക്കാൻ പലർക്കും സാധിക്കില്ല. പലരും സ്വയംമാർക്കറ്റ് ചെയ്യാൻ വേണ്ടി ഇത്തരം ” പുണ്യ പ്രവർത്തികൾ ” ചെയ്യാറുണ്ട്. പക്ഷെ സലാഹ് ഇവരിൽ നിന്നെല്ലാം വ്യത്യസ്തരാണ്.
Post Your Comments