അബുദാബി: അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്കെതിരെ 5 ലക്ഷം ദിർഹമാണ് പിഴയായി ഈടാക്കുന്നത്. സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അംഗീകൃത ഏജൻസികൾക്കു മാത്രമാണ് ധനസമാഹരണത്തിനും സംഭാവന സ്വീകരിക്കാനും യുഎഇ അനുമതി നൽകിയിട്ടുള്ളത്.
ധനസമാഹരണവും സംഭാവനകളും അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇയിൽ ഏകീകൃത സംവിധാനം നടപ്പാക്കുകയാണ്. ഇതിനായി ഫെഡറൽ, പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നുണ്ട്. നിയമലംഘകർക്കു തടവും 2 മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ഇരട്ടി പിഴ ഈടാക്കും.
Read Also: ‘കന്യാസ്ത്രീ സമയത്ത് പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ’: ഹരീഷ് വാസുദേവൻ
Post Your Comments