IndiaNews

ഇംഗ്ലീഷ് പഠനത്തെ തള്ളിപ്പറയുന്ന വിദ്യാഭ്യാസനയങ്ങളുമായി ആര്‍.എസ്.എസ്.

ന്യൂഡൽഹി:രാജ്യത്തെ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷാ പഠനം നിർത്തലാക്കണമെന്നും പഠന വിഷയങ്ങളുടെ പ്രഥമ മാധ്യമം അതത് സംസ്ഥാനത്തെ മാതൃഭാഷയാക്കണമെന്നും ആര്‍എസ്എസ്.ഇന്ത്യന്‍ സ്കൂളുകളില്‍ വിദേശ ഭാഷകളില്‍ ക്ലാസുകള്‍ എടുക്കരുതെന്നും വിദ്യാഭ്യാസ രംഗത്തും അനുബന്ധ ആവശ്യങ്ങള്‍ക്കും ഇംഗ്ലീഷ് ഭാഷ ഒരു മാനദണ്ഡമായിക്കാണരുതെന്നും മാനവവിഭവശേഷി മന്ത്രാലയത്തിനു മുന്നില്‍ ആര്‍എസ് എസ് മുന്നോട്ടു വച്ച പുതിയ വിദ്യാഭ്യാസ നയങ്ങളുടെ നിര്‍ദ്ദേശങ്ങളിൽ പറയുന്നു.

പ്രാദേശിക സംസ്കാരത്തേയും പാരമ്പര്യത്തെയും ചിന്തകളേയും മൂല്യങ്ങളേയും ഇല്ലാതാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ എല്ലാ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കണം.കൂടാതെ കോളേജുകളിലെ റിസേര്‍ച്ച്‌ വര്‍ക്കുകള്‍ എല്ലാം ദേശീയ ഭാഷകളില്‍ തന്നെയായിരിക്കണമെന്നും ഇംഗ്ലീഷിലുള്ള റിസേര്‍ച്ച്‌ വര്‍ക്കുകള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കരുതെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

ഭാരതത്തിന്റെ സംസ്‌കാരത്തെ അവഹേളിക്കുന്ന പുസ്തകങ്ങള്‍ക്ക് മേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഭാരതീയ ഭാഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനൊപ്പം, രാജ്യത്തെ സ്വകാര്യ-ഗവണ്‍മെന്റ് വിദ്യാലയങ്ങളിലെല്ലാം ഭാഷാ മാധ്യമം മാതൃഭാഷയാക്കണണമെന്നും ഐഐടി, ഐഐഎം, എന്‍ഐടി മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പുതിയ വിദ്യാഭ്യാസ നയപ്രകാരം, മാതൃഭാഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും പുതിയ വിദ്യാഭ്യാസ നയങ്ങളുടെ നിര്‍ദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.ഇത് സംബന്ധിച്ച് ആര്‍എസ്എസ് നേതാക്കള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തവെയാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button