തൃശ്ശൂരിൽ കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ ആനന്ദിന് പ്രണാമം അർപ്പിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം കൊല്ലപ്പെട്ട പ്രവർത്തകന് പ്രണാമം അർപ്പിച്ചത് . സി. പി. എം ഭീകരരും ജിഹാദി ഭീകരരും തിരിച്ചറിയാൻ വയ്യാത്ത വിധം ഗുരുവായൂർ ,ചാവക്കാട് ,പാവറട്ടി ഭാഗങ്ങളിൽ ഐക്യതയിലാണെന്നും ഈ കൂട്ടുകെട്ടാണ് പ്രിയ സഹോദരൻ ആനന്ദിൻറെ ജീവനെടുത്തതെന്നും അദ്ദേഹം പറയുന്നു . ഒരിക്കൽ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ചിട്ട് നടക്കാത്തതിനാലാണ് ഇപ്പോൾ ആ സഹോദരനെ ലോകത്തുനിന്നു തന്നെ ഇല്ലാതാക്കിയതെന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.ജിഹാദി ചുവപ്പു ഭീകരവാദ കൂട്ടുകെട്ടിൻറെ ഒടുവിലത്തെ ഇരയായ ആനന്ദിന് ശത കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു എന്നുകൂടി കൂട്ടിച്ചേർത്താണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്
Post Your Comments