NewsIndia

മധ്യപ്രദേശിലെ പൊതു ഇടങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കും

 

ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരെ നിര്‍ണായക കരുനീക്കങ്ങളുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. ആദ്യഘട്ടത്തില്‍ പൊതുഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ നിരോധിക്കാനാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.

ശാഖകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെ വിദ്വേഷ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരത്തിലെത്തിയാല്‍ ആര്‍.എസ്.എസ് ശാഖകള്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് നേരത്തെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് നിര്‍ദേങ്ങള്‍ ലഭിച്ചിരുന്നു. മതധ്രുവീകരണത്തെ ശക്തമായി എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. ആര്‍ എസ്എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാനാണ് ഈ ഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്നും കമല്‍ നാഥ് വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്നും ഇരുപത്തിയൊമ്പതില്‍ 22 സീറ്റ് നേടുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഗോവധത്തിനു ദേശീയ സുരക്ഷാനിയമപ്രകാരം (യു.എ.പി.എ) കേസ് എടുത്തത് ഇനി ആവര്‍ത്തിക്കില്ലെന്ന് കമല്‍ നാഥ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button