കിര്‍കുക്ക്: ബാരമുല്ലയില്‍ ഭീകരര്‍ക്കായുള്ള സൈന്യത്തിന്റെ തെരച്ചില്‍ തുടരുമ്പോള്‍ ഇറാഖിലെ എണ്ണ നഗരമായ കിര്‍കുക്കില്‍ ഭീകരാക്രമണം. ഒരു കെട്ടിടത്തിനുമുകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 34 ഓളം പേര് മരിച്ചതായാണ് വിവരം. ഇതില്‍ ആറു പോലീസുകാര്‍ ഉള്‍പ്പെടുന്നു.
കിര്‍കുക്കിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു നടന്നത്. ആക്രമണത്തില്‍ 12 ഐഎസ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഭീകരര്‍ ഇപ്പോഴും പലയിടങ്ങില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തുകയാണ്. കിര്‍കുക്കിലെ ടൗണ്‍ ഹാളില്‍ കടന്ന ഭീകരര്‍ ഒരു ഹോട്ടല്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ഐഎസ് ഭീകരര്‍ക്കിടയിലെ സ്ലീപ്പര്‍ സെല്ലുകളാണ് നഗരത്തില്‍ ആക്രമണം നടത്തിയതെന്ന് കിര്‍കുക്ക് ഗവര്‍ണര്‍ അറിയിച്ചു. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments