റായ്പൂര്‍ : പ്രോട്ടീന്‍ നിര്‍മിത അരി കണ്ടുപിടിച്ചുകൊണ്ട് ഇന്ത്യന്‍ ഗവേഷകര്‍. റായിപൂരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിലെ ഗവേഷകരാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ അരിയുടെ വ്യത്യസ്ത ഇനം കണ്ടുപിടിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കായ് പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം ലഭ്യമാക്കാമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ കണ്ടുപിടിത്തം. ഏഴു വര്‍ഷത്തെ കഠിനാധ്വാനത്തോടെയാണ് വ്യത്യസ്തമായ പ്രോട്ടീന്‍ നിറഞ്ഞ നെല്‍വിത്തുകള്‍ കണ്ടുപിടിച്ചത്. രാജ്യത്ത് അഞ്ചുലക്ഷത്തോളം കുട്ടികള്‍ പോഷാകാഹാരക്കുറവുമൂലം അസുഖങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഈ കണക്കുകള്‍ പരിശോധിച്ചാണ് ഈ കണ്ടുപിടിത്തത്തിലേക്കുള്ള ആശയമുണര്‍ന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
Post Your Comments