NewsIndia

മന്ത്രിസഭാ രഹസ്യങ്ങൾ ചോർത്താൻ ചെെനയും പാകിസ്ഥാനും : പുതിയ തന്ത്രവുമായി മോദി

ന്യൂഡൽഹി:നിർണ്ണായക തീരുമാനങ്ങൾ ചോരാതിരിക്കാൻ മന്ത്രിസഭായോഗങ്ങളില്‍ ആരും തന്നെ മൊബൈല്‍ഫോണുകള്‍ കൊണ്ടുവരരുതെന്നു മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് ,ചൈനീസ് ഹാക്കര്‍മാർ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടിരിക്കുകയാണെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.

മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യുന്നതുവഴി നിർണ്ണായക വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്.
ഇന്ത്യയില്‍ ആദ്യമായാണു മൊബൈൽ ഫോണുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബൈലുകള്‍ കൊണ്ടുവരരുതെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറായി ഇറക്കിയതായി റിപ്പോര്‍ട്ടുണ്ട് കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ സര്‍ക്കുലര്‍ എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കാണ് അയച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിമാരെ ബോധവല്‍ക്കരിക്കണമെന്നാണ് അവര്‍ക്കു നല്‍കിയിരിക്കുന്ന നിർദ്ദേശം.ഉറി ഭീകരാക്രമണത്തിന് ശേഷം പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടർന്ന് ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വന്‍തോതില്‍ ശ്രമം നടക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്..ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button