പാട്‌ന: പരാതിയറിയിക്കാന്‍ നല്‍കിയ വാട്‌സ്ആപ്പ് നമ്പറിലേക്ക് മന്ത്രിക്ക് ലഭിച്ചതാകട്ടെ 44,000 വിവാഹ അഭ്യര്‍ത്ഥനകള്‍. ആ ഭാഗ്യവാന്‍ മറ്റാരുമല്ല, ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ്. സംസ്ഥാനത്തെ മോശം റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിയറിയിക്കാന്‍ നല്‍കിയതായിരുന്നു ഫോണ്‍ നമ്പര്‍.
യുവതികളെ തെറ്റ് പറയാനും കഴിയില്ല, തേജസ്വി യാദവ് ആളൊരു സുന്ദരനാണല്ലോ.. പ്രിയ, അനുപമ, മനിഷ, കാഞ്ചന്‍ തുടങ്ങിയ യുവതികള്‍ തന്നെ വിവാഹം കഴിക്കൂ എന്നാണ് അഭ്യര്‍ത്ഥിച്ചത്. 47,000 സന്ദേശങ്ങളാണ് മന്ത്രിക്ക് ലഭിച്ചത്. ഇതില്‍ 3000 പേര്‍ മാത്രമാണ് റോഡിന്റെ പരാതിയുമായി സന്ദേശമയച്ചത്. വിവാഹ അഭ്യര്‍ത്ഥന മാത്രമല്ല. എല്ലാ വിവരങ്ങളും യുവതികള്‍ വിശദീകരിച്ച് നല്‍കിയിട്ടുണ്ട്.
ശരീരത്തിന്റെ നിറം, ഉയരം, ഭാരം എന്നു വേണ്ട എല്ലാ കാര്യങ്ങളും സന്ദേശത്തിലുണ്ട്. 26 കാരനായ തേജസ്വി ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിയാളാണ്. സന്ദേശങ്ങളൊക്കെ എത്തിയതോടെ കുഴപ്പത്തിലായിരിക്കുന്നത് തേജസ്വിയാണ്. തന്നെ പെട്ടെന്ന് കല്യാണം കഴിപ്പിക്കാനുള്ള ആലോചനയിലാണ് കുടുംബമെന്ന് തേജസ്വി പറയുന്നു.
Post Your Comments