ഇസ്ലാമാബാദ്: ഇന്ത്യന്‍ ടിവി-റേഡിയോ ചാനലുകള്‍ക്ക് മേല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തന്‍ ഒരുങ്ങി പാകിസ്ഥാന്. ഇതു സംബന്ധിച്ച് പാകിസ്ഥാന് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് (PEMRA) തീരുമാനമെടുത്തത്. അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ ചാനലുകളെ നിരോധിക്കുമെന്നും നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും പാക് അധികൃതര്‍ അറിയിച്ചു.
മുന്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ കാലത്ത് 2006 ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്ഥാനില്‍ സംപ്രേഷണാനുമതി നല്‍കിയത്. ഈ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ഉള്ളടക്കം പാകിസ്ഥാനിലെ പ്രാദേശിക ചാനലുകളില്‍ വര്‍ദ്ധിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്നാണ് മീഡിയ അതോറിറ്റി പറയുന്നത്. പാകിസ്ഥാന് മാധ്യമങ്ങളില്‍ അഞ്ച് ശതമാനം വിദേശ ഉള്ളടക്കം മാത്രമാണ് അനുവദിക്കപ്പെട്ടിരുന്നത്.
ഒക്ടോബര്‍ 21 മുതല്‍ ഇന്ത്യന്‍ ടിവി-റേഡിയോ ചാനലുകള്‍ക്ക് മേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്മെന്റിന്റെ നിര്‍ദേശപ്രകാരം തീരുമാനമെടുത്തതായി പാകിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ഒക്ടോബര്‍ 21 ന്, മൂന്ന് മണി മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരികയെന്നും നിയമം ലംഘിക്കുന്ന ടിവി-റേഡിയോ ചാനല്‍ നിലയങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പിഇഎംആര്എയുടെ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പാക് നീക്കത്തോടെ, കേബിള്‍-റേഡിയോയിലൂടെയുള്ള എല്ലാ ഇന്ത്യന്‍ ചാനലുകളുടെ പ്രക്ഷേപണങ്ങള്‍ക്കും പാകിസ്ഥാനിലുടനീളം പൂട്ട് വീഴകയാണ്.
Post Your Comments