പൂച്ച, എനിക്കുറങ്ങണം തുടങ്ങിയ കവിതകള്‍ എഴുതിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ദയരഹിതമായ കളിയാക്കലുകള്‍ക്ക് പാത്രമായിട്ടുണ്ട് ഒരു കവി കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. പക്ഷേ, നല്ല കവിതകളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് വിരിഞ്ഞിട്ടുണ്ട്. എത്ര തിരക്കുണ്ടെങ്കിലും സാഹിത്യാസ്വാദനത്തിനും, കാവ്യരചനയ്ക്കും സമയം നീക്കിവയ്ക്കുന്ന ജി സുധാകരന്റെ ഭാവനയില്‍ വിരിഞ്ഞ മലയാളനാടിന്റെ ഹരിതാഭയുടെ അമൃതംഖനിയായ കുട്ടനാടിനെക്കുറിച്ചുള്ള കവിത സഹൃദയര്‍ക്ക് ഒരു നല്ല സമ്മാനമാണ്.
ഇപ്പോള്‍, ജി. സുധാകരന്റെ ഗണ്മാനായ രാജേഷ് ആലപിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഈ കവിത ആസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ്. ജി. സുധാകരനെക്കുറിച്ച് ട്രോള്‍ മീഡിയകള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന നമ്മുടെ ധാരണകളെ മാറ്റിമരിക്കുന്ന ആ കവിത ആസ്വദിക്കാം:
Post Your Comments