ആലപ്പുഴ : കുട്ടനാട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു . വീടുകളില്‍ വെള്ളം കയറിത്തുടങ്ങി ; ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അപ്പര്‍ കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ ജലനിരപ്പുയരുന്നത്. തിരുവല്ലയിലെ നിരണം, കടപ്ര, കുറ്റൂര്‍, പെരിങ്ങര, ഇരവിപേരൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളംകയറി. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
അതേസമയം, റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവര്‍ത്തന സജ്ജമായി.
വിമാന സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ പുനരാരംഭിക്കുമെന്ന് സിയാല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ്‌ചെയ്ത് നീക്കിയാണ് റണ്‍വേ സാധാരണ നിലയിലേക്കെത്തിച്ചത്. കനത്ത മഴമൂലം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനങ്ങള്‍ക്ക് ഇതോടെ മടങ്ങിപ്പോകാനായി.
Post Your Comments