ന്യൂഡൽഹി: ഇന്ത്യ – ചൈന സംയുക്ത സൈനികാഭ്യാസം ജമ്മു കാശ്മീരിലെ ലഡാക്കിൽ നടന്നു. ഭൂകമ്പ സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുകയും തുടർന്ന് സംയുക്തസംഘം രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു പ്രധാനമായും സൈനികാഭ്യാസത്തിൽ നടന്നത്.
ഫെബ്രുവരിയിൽ ചൈനീസ് പ്രദേശത്ത് നടന്ന സൈനികാഭ്യാസത്തിന്റെ തുടർച്ചയായാണ് ഈ സംയുക്ത സൈനികാഭ്യാസം.
ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ യു.എൻ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തൽ, ഇന്ത്യയുടെ എൻ.എസ്.ജി പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ചൈനയുടെ എതിർപ്പ് ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നത ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് സംയുക്ത സൈനികാഭ്യാസം. അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കാൻ സംയുക്ത സൈനികാഭ്യാസം സഹായകമായതായി ഇന്ത്യൻ സൈന്യം അഭിപ്രായപ്പെട്ടു.
ഇത്തവണ ഇന്ത്യൻ പ്രദേശത്ത് നിയന്ത്രണരേഖയ്ക്ക് സമീപമാണ് സൈനികാഭ്യാസം സംഘടിപ്പിച്ചത്. സംയുക്ത സൈനികാഭ്യാസം വൻ വിജയമായിരുന്നുവെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
Post Your Comments