ശ്രീനഗര്‍: അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന മേധാവി ലഡാക്കില്‍. ചൈനീസ് പട്ടാളത്തിന്റെ പരിശീലനം നിരീക്ഷിക്കുന്നതിനായാണ് ആര്‍.കെ.എസ്.ബദൗരിയ കിഴക്കന്‍ ലഡാക്കില്‍ എത്തിയത്. ലഡാക്കിലെ താഴ്‌വാര മേഖലകളിലാണ് ചൈനീസ് പരിശീലനം നടക്കുന്നത്.
വ്യോമസേനാ കേന്ദ്രത്തിലെത്തിയ ബദൗരിയ സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ കരസേനയുടെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി വ്യോമസേന ഒരുക്കിയ സംവിധാനങ്ങള്‍ അദ്ദേഹം പരിശോധിച്ചു. വ്യോമസേനയുടെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞു.
ചൈനയുടെയും പാകിസ്താന്റെയും അതിര്‍ത്തി നിരീക്ഷണത്തിനായി സജ്ജീകരിച്ചിട്ടുള്ള രണ്ട് വ്യോമതാവളങ്ങളും വ്യോമസേന മേധാവി സന്ദര്‍ശിച്ചു. ഇവയില്‍ ഒരെണ്ണം ലേയിലും മറ്റൊന്ന് തോയ്‌സേയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡിനെതിരെ രാജ്യത്തിനൊപ്പം നിന്ന് പോരാടുമ്പോഴും അതിര്‍ത്തിയിലെ സുരക്ഷയുടെ കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്ന് ബദൗരിയ വ്യക്തമാക്കി.
Post Your Comments