
ന്യൂഡൽഹി : കേന്ദ്ര സർക്കാറിന്റെ പുതിയ ഐടി നയത്തിനെതിരെ പലതവണ രംഗത്ത് വന്ന് വിവാദം സൃഷ്ടിച്ച ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും ഗുരുതര വീഴ്ച. ഇന്ത്യയുടെ പൂർണമല്ലാത്ത ഭൂപടം പ്രദർശിപ്പിച്ചുകൊണ്ട് ട്വിറ്റർ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ജമ്മു കശ്മീർ, ലഡാക്ക് എന്നിവ പ്രത്യേക രാജ്യമായി കാണിക്കുന്ന തരത്തിലുള്ള ഇന്ത്യയുടെ തെറ്റായ ഭൂപടമാണ് ട്വിറ്റർ പ്രദർശിപ്പിച്ചത്.
ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും ഒഴിവാക്കിയാണ് ട്വിറ്ററിന്റെ പ്രകോപനം. ഈ പ്രദേശങ്ങളെ പ്രത്യേക രാജ്യമായിട്ടാണ് കാണിച്ചിരിക്കുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമാകുന്ന ഭൂപടത്തിലാണ് ജമ്മുകശ്മീർ, ലഡാക്ക് എന്നിവ വെവ്വേറെ രാജ്യങ്ങളാണെന്ന തരത്തിൽ കാണിച്ചിരിക്കുന്നത്.
ഇതാദ്യമായിട്ടല്ല ട്വിറ്റർ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്. ജമ്മു കാശ്മീരിലെ ലേയുടെ ജിയോ ലൊക്കേഷനാണ് മുൻപ് തെറ്റായി നൽകിയത്. ട്വിറ്ററിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments