IndiaNews

വ്യത്യസ്‌തമായൊരു വിവാഹ ക്ഷണക്കത്തുമായി കോഴക്കേസ് പ്രതിയായ മുന്‍മന്ത്രി

ബെംഗളൂരു: കോടികള്‍ പൊടിപൊടിച്ചുള്ള ആഢംബര വിവാഹങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. വിവാഹങ്ങൾക്ക് പലതരത്തിലുള്ള പുതുമ കൊണ്ടുവരാനും പലരും ശ്രദ്ധിക്കാറുണ്ട്. പലരും വിവാഹ ഹാളിൽ എന്തൊക്കെ പുതുമ കൊണ്ടുവരാൻ സാധിക്കുമെന്നാണ് നോക്കാറ്. എന്നാല്‍ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ വിവാഹത്തിന്റെ ക്ഷണം പോലും നമ്മെ ഞെട്ടിക്കും. കുടുംബക്കാര്‍ ചേര്‍ന്ന് അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എല്‍.സി.ഡി. ക്ഷണക്കത്താണ് ഇവര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തിരിക്കുന്നത്.

ഒരു മുന്‍ മന്ത്രിയുടെ മകളുടെ കല്യാണത്തിനാണ് ഇത്തരത്തിൽ ഒരു ക്ഷണക്കത്ത് തയ്യാറാക്കിയത്. കര്‍ണാടകയിലെ മുന്‍ ബി.ജെ.പി. മന്ത്രി ഗലി ജനാര്‍ദനന്‍ റെഡ്ഡിയുടെ മകളുടെ വിവാഹക്ഷണത്തിനു തന്നെ ലക്ഷങ്ങളാണ് ചിലവഴിച്ചിരിക്കുന്നത്. അനധികൃത ഖനനത്തിലൂടെ കോടികള്‍ സമ്പാദിച്ച കുറ്റത്തിന് മൂന്നുവര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ച ഗലി, കഴിഞ്ഞ ജനവരിയിലാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

മകളായ ബ്രഹ്മണിയുടെ നവംബറില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ക്ഷണം നടന്നുവരികയാണ്. ക്ഷണക്കത്ത് പെട്ടിയുടെ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ പെട്ടി തുറക്കുമ്പോള്‍ സ്‌ക്രീനില്‍ വീഡിയോ തെളിയും. വിവാഹത്തിനു വേണ്ടി പ്രത്യേകം റിക്കാഡ് ചെയ്ത, ഗലിയും കുടുംബവും പ്രത്യക്ഷപ്പെടുന്ന ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള അടിപൊളി ഗാനമാണ് സ്‌ക്രീനിൽ തെളിയുന്നത്. സിനിമയെ വെല്ലുന്ന ഈ ഗാനത്തിന് ഗലിയും വീട്ടുകാരും തകർത്ത് അഭിനയിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button