കൊച്ചി: മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തിയും, തങ്ങളുടെ വീഴ്ചകള്‍ ഏറ്റുപറഞ്ഞും മന്ത്രി കെ.ടി. ജലീല്‍.രാഷ്ട്രീയത്തിന് അതീതമായി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അകമഴിഞ്ഞ സഹായങ്ങളാണ് നല്‍കിയത്. പല പദ്ധതികള്‍ക്കും ഫണ്ടുകള്‍ നല്‍കിയെങ്കിലും കൃത്യമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ സംസ്ഥാനതല അവലോകന യോഗത്തില്‍ വെങ്കയ്യ നായിഡുവിന്റെ മുമ്പിലായിരുന്നു പുകഴ്ത്തലും കുറ്റസമ്മതവും.സ്വച്ഛ് ഭാരത് പദ്ധതി കൃത്യമായി നടപ്പിലാക്കിയ കട്ടപ്പന നഗരസഭാധ്യക്ഷന്‍ ജോണി കുളംപിള്ളിക്ക് പ്രഥമ സ്വച്ഛ് ഭാരത് അവര്‍ഡ് മന്ത്രി വെങ്കയ്യനായിഡു നല്‍കി.തെരഞ്ഞെടുപ്പും മറ്റുചില കാരണങ്ങളുമാണ് പദ്ധതി നടത്തിപ്പിന് തടസമായതെന്നും, ഇനി തടസങ്ങളില്ലാതെ പൂര്‍ത്തീകരിക്കുമെന്നും കെ ടി ജലീൽ കേന്ദ്രമന്ത്രിക്ക് ഉറപ്പ് നല്‍കി.
Post Your Comments