KeralaIndiaNewsInternationalGulf

രാജ്യത്തെ മൂന്നാമത്തെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: മുംബൈക്കും ഡല്‍ഹിക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇ. രൂപീകൃതമായ കാലം മുതല്‍ക്കേ കേരളവുമായി ഗാഢമായ സൗഹൃദബന്ധമാണുള്ളത്. ഇത് കൂടുതല്‍ ദൃഢമാക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകമാകുമെന്നു മുഖ്യമന്ത്രി .പിണറായി വിജയൻ പറഞ്ഞു.

കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യക്കാര്‍ക്കാകെ പ്രയോജനപ്പെടുമെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ഹെല്‍ത്ത് ടൂറിസവും അറേബ്യന്‍ രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടത്തക്കവിധമുളള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു.യു.എ.ഇയിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ ശ്രമങ്ങള്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button