NewsLife Style

പാമ്പുകടി ഏറ്റാല്‍ അറിയേണ്ടതും ചെയ്യേണ്ടതും

മുറിവിന്റെ രീതി നോക്കിയാൽ ഏത് തരത്തിലുള്ള പാമ്പാണ് കൊത്തിയതെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. അതിനാൽ പാമ്പുകടിയേറ്റാല്‍ ആദ്യം മുറിവുകളുടെ രീതി നോക്കണം. വിഷപ്പാമ്പാണ് കൊത്തിയതെങ്കിൽ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാൻ സാധിക്കും. അതുപോലെ കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിയാൻ സാധ്യതയുണ്ട്. പക്ഷെ വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. പാമ്പ് കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും.പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നിവനുസരിച്ച് നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം.

പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌. കടിയേറ്റവര്‍ ഭയന്ന്‌ ഓടാൻ പാടില്ല.ഭയക്കുകയോ ഓടുകയോ ചെയ്താൽ വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ കാരണമാകും. ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോ, മുണ്ടോ,തോര്‍ത്തോ) അരിക്‌ കീറി കടിയേറ്റ ഭാഗത്തിന്‌ മുകളില്‍ മുറുകെ കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം ആവശ്യമായ മുറുക്കത്തിലാണ്‌ കെട്ടേണ്ടത്‌. ഇതുവഴി വിഷം ശരീരത്തിന്റെ മറ്റുഭാഗത്തേക്ക് പടരാതിരിക്കാൻ സഹായിക്കും. അതിനുശേഷം അരമണിക്കൂറിലൊരിക്കല്‍ കെട്ടഴിച്ച്‌ 1/2 മിനിട്ട്‌ രക്‌തചംക്രണം അനുവദിക്കണം. ഈ പ്രക്രിയ ആശുപത്രിയിലെത്തി പ്രതിവിഷം കുത്തിവയ്‌ക്കുന്നതുവരെ തുടരണം. മൂന്നുമണിക്കുറിനുശേഷവും വിഷബാധയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ കെട്ടഴിക്കാവുന്നതാണ്.

കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയും ശുദ്ധജലമോ പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ലയിപ്പിച്ച്‌ ഇരുണ്ട ചുവപ്പുനിറത്തിലാക്കിയ വെള്ളമോ ഉപയോഗിച്ച്‌ കഴുകുക. മുറിവേറ്റ ഭാഗത്ത്‌ തണുത്ത വെള്ളം ധാര ചെയ്യുകയോ ഐസ്‌ വെയ്‌ക്കുകയോ ചെയ്‌താല്‍ വിഷം വ്യാപിക്കുന്നത്‌ മന്ദഗതിയിലാകും. വേദന കുറയും. എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button