NewsInternational

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തമാസം 26 ന്

കുവൈറ്റ് : കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തമാസം 26ന് നടക്കും. മന്ത്രിസഭായോഗത്തിന് ശേഷം പാര്‍ലമെന്റ്കാര്യ വകുപ്പ് മന്ത്രി ഔദ്യോഗിക വാര്‍ത്താഏജന്‍സിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസമാണ് അമീര്‍ പാര്‍ലമെന്റ് പിരിച്ച് വിട്ടത്.അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ കാലം നിലനിന്ന പാര്‍ലമെന്റാണ് കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ പിരിച്ചുവിട്ടത്.


ഭരണഘടന അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനകം പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്തമാസം 26ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന തീരുമാനം കൈക്കൊണ്ടത്. തീരുമാനം അമീറിന്റെ അംഗീകാരത്തിനായി അയച്ചു. മൂന്ന് മന്ത്രിമാര്‍ രാജി വെച്ചതായി പാര്‍ലമെന്റ്കാര്യ വകുപ്പ് മന്ത്രി ഷേഖ് മുഹമദ് അബ്ദുള്ള അല്‍ മുബാറഖ് അല്‍ സബ മന്ത്രിസഭായോഗത്തിനുശേഷം വ്യക്കമാക്കി.

നാലു വര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി.അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന പത്ത് പേരെവച്ച് 50 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.
2006ന് ശേഷം ഇതുവരെ കുവൈറ്റില്‍ ഒരു പാര്‍ലമെന്റിനും കാലാവധി പൂര്‍ത്തികരിക്കാനായിട്ടില്ല. 2006, 2008, 2011 എന്നീ വര്‍ഷങ്ങളില്‍ വിവിധ രാഷ്ട്രീയ കാരണങ്ങളാലും, 2013ഭരണഘടനാ കോടതിയുടെ ഉത്തരവുമൂലവുമാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button