India

മോദിയ്ക്കെതിരെ വിഷംചീറ്റി ബിലാവല്‍ ഭൂട്ടോ

ഇസ്ലാമാബാദ്● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിന്റേയും ജമ്മു കാശ്മീരിന്റെയും കശാപ്പുകാരനെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ. മോദി തീവ്രവാദിയാണെന്നും അദ്ദേഹത്തില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നും ഞായറാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ ബിലാവല്‍ പറഞ്ഞു.

കാശ്മീരില്‍ ഇന്ത്യ നടത്തുന്ന ക്രൂരതയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്നും ബിലാവല്‍ പറഞ്ഞതായി ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കാശ്മീരിലെ ജനങ്ങള്‍ സ്വയം-നിര്‍ണയാവകാശത്തിന് വേണ്ടി പോരാടുകയാണെന്ന് പറഞ്ഞ ബിലാവല്‍ കാശ്മീര്‍ വിഷയത്തില്‍ ചേര്‍ന്ന സംയുക്ത പാര്‍ലമെന്റ് സെഷന്‍ ചിലരാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചതില്‍ ഖേദം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button