News

കാവേരി പ്രശ്നം : തമിഴ്നാടിന് പണികിട്ടി

ചെന്നൈ:കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടെന്ന് ഉന്നതാധികാരസമിതി.കർണാടകത്തിലെ ജല സംഭരണികളില്‍ ഉള്ളതിനേക്കാള്‍ വെള്ളം തമിഴ്‌നാട്ടിലെ ജല സംഭരണികളില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളം വിട്ടുനല്‍കേണ്ടതില്ലെന്ന് ഉന്നതാധികാരസമിതി സമിതി ശുപാര്‍ശ ചെയ്തത്. ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് ഇന്നോ നാളെയോ സുപ്രീംകോടതിയിൽ സമര്‍പ്പിക്കും.

അതേസമയം എംകെ സ്റ്റാലിന്‍ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ കർഷകർ ട്രെയിനുകള്‍ ഉപരോധിക്കുകയാണ്. 48 മണിക്കൂർ  നീണ്ടുനില്‍ക്കുന്ന ഉപരോധ സമരത്തില്‍ ഡിഎംകെ അടക്കമുള്ള പ്രമുഖ പാര്‍ട്ടികളും പങ്കെടുക്കുന്നുണ്ട്.കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചാണ് തമിഴ്നാട്ടിലെ വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നത്.ഇതിനിടെ, കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button