Latest NewsIndiaNews

കാവേരി വിഷയത്തില്‍ പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി വിഷയത്തില്‍ പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന ഉറപ്പുമായി സുപ്രീം കോടതി. ജലം ലഭ്യമാകാത്തതിനെ തുടർന്ന് തമിഴ്‌നാട് അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മാനിസിലാക്കുന്നുവെന്നും, പ്രശ്നനങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരമോന്നത നീതി പീഠത്തിന്റെ പരാമര്‍ശം.

also read: കാവേരി വിധി : സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ അപേക്ഷ ഇങ്ങനെ

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ കേസുമായി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. ഏപ്രില്‍ ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button