ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ നിലനില്‍ക്കുന്ന ശക്തമായ പ്രതിഷേധം മറികടന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ചെന്നൈയില്‍ ഐപിഎല്ലിന്‌റെ ആദ്യ മത്സരം നടത്തി. ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തനു സമീപമുള്ള ഭാഗത്ത് ഗതാഗതം ഉപരോധിച്ച സംവിധായകരായ ഭാരതിരാജ, വെട്രി മാരന്‍, സീമാന്‍ , കവി വൈരമുത്തു തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മത്സരം നടക്കുന്നതിനിടെ ഗാലറിയില്‍ നിന്നും മൈതാനത്തേക്കു ചെരിപ്പ് എറിഞ്ഞ എട്ടുപേരെയും പൊലീസ്റ്റ് അറസ്റ്റ് ചെയ്തു. മാത്രമല്ല ഇതിനു പുറമേ മുന്‍കരുതലെന്നവണ്ണം നഗരത്തിന്‌റെ പലഭാഗങ്ങളില്‍ നിന്നുമുള്ള 780 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജയുടെ അരികിലേക്കാണ് ചെരിപ്പ് വീണത്. ചെരിപ്പെറിഞ്ഞവര്‍ക്കെതിരെ ഉടന്‍ തന്നെ ഗാലറിയില്‍ നിന്നും പ്രതിഷേധവുമുണ്ടായി.
പൊലീസിന്‌റെ അതീവ സുരക്ഷാ കാവലില്‍ സ്റ്റേഡിയത്തിനറെ പിന്‍വാതിലിലൂടെയാണ് ഇരു ടീമുകളും പ്രവേശിച്ചത്. നാലായിരത്തിലധികം പൊലിസുകാരാണ് സ്റ്റേഡിയത്തിനു ചുറ്റും കാവലുണ്ടായിരുന്നത്. കാവേരി പ്രതിഷേധ സൂചകമായി കറുത്ത തുണി ധരിക്കുവാന്‍ നേരത്തെ ആഹ്വാനമുണ്ടായിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌റെ മഞ്ഞ ജഴ്‌സി അണിഞ്ഞാണ് കാണികളില്‍ ഭൂരിഭാഗവും എത്തിയത്. ടോസ് നടത്താന്‍ 13 മിനിട്ടോളം വൈകിയെങ്കിലും കൃത്യം എട്ടിനു തന്നെ മത്സരം ആരംഭിച്ചു.
വെല്ലുവിളിയായി കേരളത്തിന്റെ പുതിയ ലൈംഗിക പരീക്ഷണ അന്വേഷണങ്ങൾ
Post Your Comments