ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സപ്തംബര്‍ 15 വ്യാഴാഴ്ച കര്‍ണാടകത്തില്‍ റയില്‍ ബന്ദ് പ്രഖ്യാപിച്ചു.കന്നട,കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാവേരി തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.കഴിഞ്ഞ വെള്ളിയാഴ്ച ബന്ദ് നടത്തിയതും ഇതേ സംഘടനയായിരുന്നു.
കാവേരി വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കന്നട സംഘടനകളുടെ തീരുമാനം.ബന്ധിന്റെ ഭാഗമായി കര്‍ണാടകത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകള്‍ തടയും.നാളെ ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുത്തിയിരിപ്പ് സമരം നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.19- ാം തിയതി തമിഴ്നാട് അതിര്‍ത്തിയായ അത്തിബലയില്‍ റോഡുപരോധിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.ഇന്ന് ബെംഗളൂര്‍ പൊതുവേ ശാന്തമായിരുന്നു.
ബക്രീദ് പ്രമാണിച്ച് പൊതു അവധിയായതും നഗരം ശാന്തമാകാന്‍ കാരണമായി. എന്നാല്‍ മൈസൂരു നഗരത്തില്‍ ചെറിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ അരങ്ങേറി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൈസൂരു ജഗന്‍മോഹന്‍ പാലസില്‍ ഷൂട്ടിംഗിനെത്തിയ തമിഴ്നാട് സിനിമാ സംഘത്തെ തടഞ്ഞു. തമിഴ് സിനിമാ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടലിന് നേരെയും അക്രമമുണ്ടായി.
Post Your Comments