തിരുവനന്തപുരം:ഇ പി ജയരാജനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി.സുധീർ നമ്പ്യാരുടെ നിയമനം തൻ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.എന്നാൽ സുധീർ നമ്പ്യാരുടെ നിയമനം ചട്ടംപാലിച്ചാണെന്ന് ജയരാജൻ. മന്ത്രിപദം രാജിവെക്കാന്‍ കാരണം അഴിമതിയ്‌ക്കെതിരെ താനെടുത്ത നിലപാടുകളാണ് .എന്നാൽ തന്റെ നിലപാടുകള്‍ ചിലരെ അസ്വസ്ഥരാക്കിയെന്നും ഇതാണ് വിവാദത്തിനും പിന്നീട് രാജിക്കും കാരണമായതെന്നും ഇ പി നിയമസഭയിൽ വിശദീകരിക്കുകയുണ്ടായി.
വ്യവസായ മേഖല തകർച്ചയുടെ വക്കിലായിരുന്നപ്പോഴാണ് താൻ ചുമതലയേറ്റത്.തുടര്‍ന്ന് ചില മാഫിയകള്‍ തനിയ്‌ക്കെതിരെ വാര്‍ത്തകള്‍ വിടുകയായിരുന്നെന്നും 12 ദിവസം തന്നെ മാധ്യമങ്ങള്‍ വേട്ടുയാടുകയായിരുന്നെന്നും ജയരാജൻ ആരോപിക്കുകയുണ്ടായി. കൂടാതെ പ്രതിപക്ഷം തന്റെ രക്തത്തിനായി ദാഹിക്കുകയാണ്, വേണമെങ്കില്‍ രക്തം തരാമെന്നും രാജ്യത്തിനായാണ് പ്രവര്‍ത്തിച്ചതെന്നും ജയരാജന്‍ പറഞ്ഞു.വ്യവസായ മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു തന്റെ പ്രവര്‍ത്തനങ്ങൾ. ഇതിനായി എടുത്ത നടപടികളില്‍ അസ്വസ്ഥരായവരാണ് തനിയ്ക്കെതിരെ പ്രവര്‍ത്തിച്ചത്.കൂടാതെ വ്യവസായ വകുപ്പില്‍ നടത്തിയ നിയമനങ്ങള്‍ ചട്ടവിരുദ്ധമല്ലെന്നും ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. ചട്ടങ്ങള്‍ അനുസരിച്ച് വിജിലന്‍സ് പരിശോധനയ്ക്ക് ശേഷമായിരുന്നു നിയമനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇന്ന് നിയമസഭയിലും ജയരാജന് തിരിച്ചടിയുണ്ടായി. നിയമസഭ ഇന്ന് പുനരാരംഭിച്ചപ്പോൾ ഒന്നാം നിരയിലായിരുന്ന ജയരാജന്റെ സ്ഥാനം രണ്ടാംനിരയിലേക്ക് മാറി.മറിച്ച് ആ സ്ഥാനത്തേക്ക് എ.കെ. ബാലന്‍ എത്തി.
ജയരാജന്‍ രാജിവെച്ച ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് ഇന്ന് നടന്നത്.വ്യവസായ വകുപ്പില്‍ ബന്ധുക്കളെ നിയമിച്ചതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ഇ പി ജയരാജൻ രാജിവച്ചത്.ജയരാജനെതിരെയുള്ള പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
Post Your Comments