
അഞ്ചല്‍● ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്റെ ഏരൂര്‍ എസ്റ്റേറ്റില്‍ പാരച്യൂട്ട് വഴി അജ്ഞാതര്‍ പറന്നിറങ്ങിയതായി സംശയം. വ്യാഴാഴ്ച വൈകുന്നേരമാണ് കൂറ്റന്‍ ബലൂണ്‍ പോലെയുള്ള വസ്തു ഇറങ്ങുന്നതായി എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ കണ്ടത്. ജീവനക്കാരും ബലൂണ്‍ ഇറങ്ങുന്നത് കണ്ടെന്ന് പറയുന്നു. ഇതേത്തുടര്‍ന്ന് പോലീസ് എസ്റ്റേറ്റില്‍ വ്യാപക തെരച്ചില്‍ നടത്തി വരികയാണ്.
അഞ്ചല്‍-കുളത്തൂപ്പുഴ റോഡില്‍ 11 ാം മൈലില്‍ നിന്ന് ഐ.ബിയിലേക്ക് പോകുന്ന വഴിയില്‍ കരിമ്പനച്ചാല്‍ ഭാഗത്താണ് ബലൂണ്‍ ഇറങ്ങിയതായി പറയപ്പെടുന്നത്. ഏരൂര്‍ എസ്റ്റേറ്റ് മാനേജരുടെ ഏരൂര്‍ പോലിസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ തെരച്ചില്‍ നടത്തുന്നതിന് മഴ തടസമായി. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ഏരൂര്‍ പോലീസും അഞ്ചല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ഓയില്‍പാം അധികൃതരും ജീവനക്കാരും വെള്ളിയാഴ്ച പകല്‍ മുഴുവനും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Post Your Comments