തിരുവനന്തപുരം : കണ്ണൂരിലെ കണ്ണീരിന് അറുതി വേണമെന്നു കവയിത്രി സുഗതകുമാരി. കണ്ണൂരിലെ അനിഷ്ടസംഭവങ്ങളിൽ നേതാക്കൾ നടപടിയെടുത്താൽ മാത്രമേ ഇതിനൊരു അറുതി വരൂ. നേതാക്കൾ പരസ്പരം കൂടിക്കാഴ്ച നടത്തി ചായ കുടിച്ചു പിരിയുകയല്ല വേണ്ടത്.ഇതിനു പരിഹാരം കാണേണ്ടത് രാഷ്ട്രീയനേതാക്കൾ തന്നെയാണ്.അവര്‍ അതു വിചാരിക്കുന്നില്ല. സര്‍ക്കാരിനും പൊലീസിനും ചെയ്യാനാവുന്നതിനു പരിധിയുണ്ട്.
നേതാക്കള്‍ അണികളെ ഇളക്കിവിടുകയാണ്. നഷ്ടപ്പെടുന്നത് നേതാക്കള്‍ക്കല്ല. കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനാണ്.പരസ്പരമുള്ള പകയും ചാവേര്‍പ്പോരാളികളെപ്പോലെ തമ്മില്‍ കൊല്ലലും തുടങ്ങിയിട്ട് ഒരുപാടു വര്‍ഷമായി.രാഷ്ട്രീയ നേതൃത്വത്തിനു കൊലപാതകങ്ങളില്‍ വലിയ പങ്കുണ്ട്. കൊലയാളികള്‍ക്കു സംരക്ഷണം നല്‍കില്ലെന്നു പാര്‍ട്ടികള്‍ തീരുമാനിക്കണം. നേതാക്കള്‍ ഇതിനുവേണ്ടി ഒരു ദിവസം ഉപവാസമിരിക്കണം.അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നേതാക്കൾ അണികളെ നിയന്ത്രിക്കുകയാണ് വേണ്ടത്. സുഗതകുമാരി കൂട്ടിച്ചേർത്തു.
Post Your Comments