ഇസ്ലാമാബാദ് : പാകിസ്താന്‍ ക്രിക്കറ്റിലെ മുന്‍ നായകന്മാരായ ജാവേദ് മിയാന്‍ദാദും ഷാഹിദ് അഫ്രീദിയും തമ്മിലുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമാണ് മിയാന്‍ദാദിന് പിന്തുണയുമായി രംഗത്തെത്തിയത്. ഷാഹിദ് അഫ്രീദിയ്ക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണി സന്ദേശം ലഭിച്ചു. മിയാന്‍ദാദുമായുള്ള വാക്‌പോര് അവസാനിപ്പിച്ച്, വായടച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നാണ് സന്ദേശത്തിൽ ഉള്ളത്.
പാകിസ്താന്‍ ക്രിക്കറ്റിനെ വാതുവെപ്പും ഒത്തുകളിയും നടത്തി വിറ്റെന്ന മിയാന്‍ദാദിന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഫ്രീദി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണി. അഫ്രീദിയ്ക്ക് ഭീഷണി സന്ദേശം ഒക്ടോബര്‍ 12 നാണ് ലഭിച്ചതെന്ന് ഒരു വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ അഫ്രീദി നിശബ്ദനാകുകയും ചെയ്തു. മിയാന്‍ദാദിന്റെ മകനാണ് ദാവൂദിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത്. ഇതുകൊണ്ടാണ് മിയാന്‍ദാദിനെ പിന്തുണച്ച് ദാവൂദ് രംഗത്തെത്താന്‍ കാരണം.
അഫ്രീദി വിടവാങ്ങല്‍ മത്സരം പോലും കളിച്ചത് പണത്തിന് വേണ്ടിയാണെന്ന് പറഞ്ഞ് മിയാന്‍ദാദായിരുന്നു ആദ്യം വാക്‌പോർ ആരംഭിച്ചത്. എന്നാൽ അഫ്രീദി, മിയാന്‍ദാദിന് പണമാണ് മറ്റെന്തിനേക്കാളും വലുതെന്ന് ഇതിനു മറുപടി ആയി മത്സരങ്ങളില്‍ ഒത്തു കളിച്ച് പാകിസ്താന്‍ ക്രിക്കറ്റിനെ വില്‍ക്കുകയാണ് അഫ്രീദി ചെയ്തതെന്ന് മിയാന്‍ദാദ് ആരോപിച്ചു. അഫ്രീദി ഒത്തുകളിക്കുന്നതിന് സാക്ഷിയാണ് താന്‍. അഫ്രീദിക്ക് കീഴില്‍ ഒത്തുകളിച്ച എല്ലാ ടീമംഗങ്ങളെയും അറിയാം. പണത്തിന് വേണ്ടി കളിച്ചവര്‍ പണത്തെക്കുറിച്ച് സംസാരിക്കേണ്ടെന്നും മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു. മിയാന്‍ദാദിന്റെ ആരോപണത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങവെയാണ് അഫ്രീദിയ്ക്ക് ഭീഷണിസന്ദേശം ലഭിച്ചിരിക്കുന്നത്.
Post Your Comments