കണ്ണൂർ:കണ്ണൂരില്‍ ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം. പയ്യന്നൂര്‍ കോറോത്ത് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മായാ മധുസൂദനന്റെ കോറോം നെല്ല്യാട്ടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.രണ്ടാഴ്ച മുമ്പ് മായയുടെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ ഒരു സംഘം സിപിഎമ്മുകാര്‍ ബി ജെ പി പ്രവർത്തകരായ മൂന്ന് സ്ത്രീകളെ മര്‍ദ്ദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.ഇന്നലെ അര്‍ധരാത്രിയോടെ വീടിന് നേരെ ബോംബെറിയുകയായിരിന്നു.ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നാലെ ബി ജെ പി പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ വ്യാപകമായിരിക്കുകയാണ്.ഇതേതുടർന്ന് പാതിരിയാട്, പടുവിലായി, ശങ്കരനല്ലൂര്‍, പിണറായി തുടങ്ങിയ സ്ഥലങ്ങളിലെ ബി ജെ പി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.
Post Your Comments