India

പഴയ സൗഹൃദം പുതിയ രണ്ട് സൗഹൃദത്തെക്കാള്‍ നല്ലത് – പ്രധാനമന്ത്രി

പനാജി● ഒരു പഴയ സൗഹൃദം പുതിയ രണ്ട് സൗഹൃദത്തെക്കാള്‍ നല്ലതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മോദിയുടെ പരാമര്‍ശം. ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പുടിന്‍. പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം,തുടങ്ങി 16 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

കൂടിക്കാഴ്ചയോടെ ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തപ്പെട്ടുവെന്ന് നരേന്ദ്ര മോദി അറിയിച്ചു. ഭീകരതയ്ക്കെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ചു പോരാടുമെന്നും മോദി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മില്‍ വ്യവസായ,സൈനിക,സാങ്കേതിക സഹകരണം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പുടിന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് പിന്തുണയും അറിയിച്ച പുടിന്‍ തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ തയ്യാറായില്ല.

അതേസമയം തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു പുടിന്‍ സംസാരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യവസായ,സൈനിക,സാങ്കേതിക സഹകരണം മെച്ചപ്പെട്ടിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു. അതോടൊപ്പം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും പുടിന്‍ പിന്തുണ പ്രഖ്യാപിച്ചു.

റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ ‘എസ്400 ട്രയംഫ്’ വാങ്ങുന്നതടക്കം പ്രതിരോധ മേഖലയില്‍ ആയുധങ്ങള്‍ കൈമാറാനുള്ള 39,000 കോടിയുടെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു.

കൂടംകുളം ആണവ നിലത്തിന്റെ 3,4 യൂണിറ്റുകളുടെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിര്‍വ്വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button