കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംശയമുണ്ട്. ഈ നീക്കത്തെ പ്രതിരോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തീവ്രവാദമെന്ന വിഷയം ഉയര്‍ത്തി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ല. മതപാഠ പുസ്തകത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം.മതസംഘടനകളാണ് ത്രീവവാദത്തിന് കാരണമെന്ന ആരോപണം അമിതാവേശം കാണിക്കലാണ്. അതിന്റെ പേരില്‍ യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments