NewsTechnology

മോട്ടോര്‍റാഡ് വിഷന്‍ നെക്സ്റ്റുമായി ബിഎംഡബ്ല്യു

അത്യാധുനിക മോട്ടോര്‍ സൈക്കിളുമായി ബിഎംഡബ്ല്യു തരംഗമാകുന്നു.ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ സ്മാര്‍ട്ട് മോട്ടോര്‍ സൈക്കിളാണ് വാഹനപ്രേമികൾക്കിടയിൽ തരംഗമായിരിക്കുന്നത്.മോട്ടോര്‍റാഡ് വിഷന്‍ നെക്‌സ്റ്റ് 100 എന്നാണ് പുതിയ മോട്ടോര്‍ സൈക്കിള്‍ മോഡലിന്റെ പേര്.ഈ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റോ സുരക്ഷാ വസ്ത്രങ്ങളോ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

സ്വയം ബാലന്‍സ് ചെയ്ത് നില്‍ക്കുമെന്നതാണ് മോട്ടോര്‍റാഡ് വിഷന്‍ നെക്‌സ്റ്റ് 100ന്റെ ഏറ്റവും വലിയ പ്രത്യേകത . മോട്ടോര്‍ സൈക്കിള്‍ യാത്രികരെ ഏത് സമയവും സംരക്ഷിക്കും എന്ന് ബിഎംഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കിള്‍ ഡിവിഷന്‍ ഡയറക്ടര്‍ എഡ്ഗാര്‍ ഹൈന്റിച്ച് പറയുന്നു.മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോടൈപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2030-ഓടെ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. എന്നാൽ വണ്ടി പൂര്‍ണമായും ഓട്ടോമാറ്റിക്ക് ആയിരിക്കില്ലെന്നും കമ്പനി പറയുന്നുണ്ട്.ഭാവിയിലെ മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്ക് തികച്ചും സ്വതന്ത്രമായൊരു നവ്യാനുഭവമായിരിക്കും മോട്ടോര്‍റാഡ് വിഷന്‍ നെക്‌സ്റ്റ് 100 നൽകുക എന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button