കൊച്ചി:ആരാധകരുടെ കാത്തിരിപ്പിനും നിരാശക്കും വിരാമമിട്ട് ഐ.എസ്.എൽ മൂന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളബ്ലാസ്റ്റേഴ്സ്. ആദ്യ രണ്ട് മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടു കൊണ്ട് മൈക്കല്‍ ചോപ്രയാണ് മുംബെെ സിറ്റി എഫ്.സക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.അമ്പത്തെട്ടാം മിനിറ്റിലായിരിന്നു കാണികളെ ആവേശത്തിലാക്കിയ ചോപ്രയുടെ ഗോൾ പിറന്നത്.
ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്.ബ്ലാസ്റ്റേഴ്സിന്റെ ആദ്യപകുതിയിലെ പ്രകടനത്തില്‍ നിന്ന് തന്നെ ഇത് വ്യക്തമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തിനിറങ്ങിയത്.അന്റോണിയോ ജെര്‍മനെയും നാസോണിനെയും ഒഴിവാക്കി പകരം കെര്‍വെന്‍ ബെല്‍ഫോര്‍ട്ടിനെയും മുഹമ്മദ് റാഫിയെയും പ്രതിരോധനിരയിലേക്ക് മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിനേയും ഇറക്കിയായിരിന്നു ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലിറങ്ങിയത്.
രണ്ടാം പകുതിയുടെ അമ്പത്തെട്ടാം മിനിറ്റിലാണ് ചോപ്ര ബ്ലാസ്റ്റേഴ്സിനുവേണ്ടി ആദ്യ കന്നിഗോൾ നേടുകയായിരുന്നു. ഇതോടെ നാലു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തിയിരിക്കുകയാണ്.പുണെ എഫ്സിക്കെതിരെ തിങ്കളാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Post Your Comments