KeralaLatest NewsIndian Super LeagueNewsFootballSports

ഒടുവിൽ തീരുമാനമായി, ആ ഇറങ്ങിപ്പോക്കിന്റെ വില 4 കോടി! വുകമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരത്തിൽ ഒടുവിൽ ബ്ളാസ്റ്റേഴ്‍സിന് ശിക്ഷ വിധിച്ചു. മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് നാല് കോടിയാണ് പിഴ. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റേതാണ് ശിക്ഷ. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കേണ്ടതായി വരും.

കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കി. ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പു പറയണം, അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല എന്നും വിധിയിലുണ്ട്. ഇരുക്ലബ്ബിന്റെയും റഫറിയുടെയും ഭാഗം കേട്ടശേഷമാണ് വൈഭവ് ഗാഗ്ഗര്‍ അദ്ധ്യക്ഷനായ അച്ചടക്കസമിതി ശിക്ഷ തീരുമാനിച്ചത്.

ബെംഗളൂരുവിനെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനിൽ ഛേത്രി വിവാദ ഗോൾ നേടിയതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ കളം വിട്ടിരുന്നു. മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ റഫറി ക്രിസ്റ്റൽ ജോൺ അനുവദിച്ചതിനെത്തുടർന്നാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഈ വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഐഎഫ്‌എഫിന് പരാതി നൽകുകയും മത്സരം റീപ്ലേ ചെയ്യണമെന്നും ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 58 ബ്ളാസ്റ്റേഴ്സ് ലംഘിക്കുകയായിരുന്നുവെന്നും ടീം കുറ്റക്കാരാണെന്നുമാണ് എഐഎഫ്‌എഫ് അച്ചടക്ക സമിതി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button