IndiaNews

കൂടെ നിന്ന് രാജ്യത്തെ ഒറ്റിയ പോലീസുകാരനെതിരെ നടപടി

ശ്രീനഗര്‍: പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് ജമ്മുകശ്മീരില്‍ സുരക്ഷാ വിന്യാസത്തെ കുറിച്ച് നിര്‍ണായക വിവരം ചോര്‍ത്തി കൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പാകിസ്താനിലേക്ക് ഫോണിലൂടെ നിരന്തരം വിളിച്ചതായി കണ്ടെത്തിയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തന്‍വീര്‍ അഹമ്മദിനെയാണ് ജമ്മു കശ്മീര്‍ ഡി.ജി.പി രാജേന്ദ്ര കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്.

കശ്മീര്‍ താഴ്‌വരയിലെ പോലീസിന്റെയും അര്‍ദ്ധസൈനികരുടെയും ക്രമീകരണത്തെ കുറിച്ച് ഇന്ത്യന്‍ സൈനിക കമാന്‍ഡറാണെന്ന് പരിചയപ്പെടുത്തിയ ആള്‍ക്കാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് തന്‍വീർ പറഞ്ഞത്. എസ്.പിയുടെ അനുമതി തേടിയതിനു ശേഷമാണ് വിവരങ്ങള്‍ കൈമാറിയതെന്നും തന്‍വീര്‍ പറഞ്ഞു.

കശ്മീരിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ഏതാനും വര്‍ഷങ്ങളായി പാകിസ്താനില്‍ നിന്ന് നിരന്തരം ഫോണ്‍കോളുകള്‍ വരുന്നുണ്ടായിരുന്നു. മേലുദ്യോഗസ്ഥരാണെന്നും സൈനികവൃത്തങ്ങളാണെന്നും പറഞ്ഞാണ് ഇത്തരത്തിലുള്ള കോളുകള്‍ വരാറുള്ളതെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി കൈമാറുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button