തിരുവനന്തപുരം: ഇപി ജയരാജന്‍ രാജിവെച്ചതിനെ പുകഴ്ത്തി പറയുന്ന സര്‍ക്കാരിനെതിരെ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി. മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് ജയരാജന്‍ രാജിവെച്ചത്. ഇതിനേക്കാളും വലിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്നപ്പോഴും പാര്‍ട്ടി അതിനെ ന്യായീകരിച്ചും അനുകൂലിച്ചുമാണ് നിന്നിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഈ നടപടിയുടെ പേരില്‍ യുഡിഎഫിനെ ആക്രമിക്കേണ്ട കാര്യമില്ല. രാജിയെക്കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദഗതികള്‍ കേരളത്തിലെ ജനങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ധാര്‍മികതയുടെ പേരില്‍ ഉപദേശിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരവകാശവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജയരാജന്റെ രാജിയെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളെ കുറിച്ച് അന്വേഷണം നടക്കട്ടെ. പക്ഷെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുമാസം ആയിട്ടും പറയാതിരുന്ന കാര്യം ഇപി ജയരാജന്റെ ബന്ധുനിയമന വിവാദം ഉയര്‍ന്നു വന്നപ്പോഴാണ് പറയുന്നത്. അതിനെ രാഷ്ട്രീയമായിട്ട് മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments