തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ രാജിയോട് പ്രതികരണവുമായി വി.മുരളീധരന്‍. ജനരോഷത്തിന്റെ മുന്നില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. ജയരാജന്‍ രാജിവെച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. ബന്ധു നിയമനത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കണം. ജയരാജനെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്നും വി. മുരളീധരന്‍ പറഞ്ഞു. ജയരാജനെ രക്ഷപെടുത്താന്‍ എല്ലാ ശ്രമവും നടത്തി പരാജയപ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ രാജിവെപ്പിക്കുകയാണ് സി.പി.എം ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.
Post Your Comments