സൂറത്ത്: അരവിന്ദ് കെജ്‌രിവാളിനെതിരെ ഉടയര്‍ന്ന പോസ്റ്റര്‍ വിവാദം ഗുജറാത്തിലെ സൂറത്തില്‍ കത്തിപടരുന്നു. മുഖ്യമന്ത്രി കെജ്‌രിവാളിനൊപ്പം കൊല്ലപ്പട്ട ഭീകരന്‍ ബുര്‍ഹാന്‍ വാനിയെയും, ഹാഫിദ് സയിദിനെയും ഒസാമ ബിന്‍ലാദനെയും ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഉയര്‍ന്നിരുന്നത്.
പാകിസ്ഥാന്റെ ഹീറോകള്‍ എന്നാണ് ഇവരെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന ഒക്ടോബര്‍ 16ന് കെജ്‌രിവാള്‍ സൂറത്ത് സന്ദര്‍ശിക്കാനിരിക്കെയാണ്. സൂറത്ത് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ നിരന്നു കഴിഞ്ഞു. ഇതിനു പിന്നില്‍ ബിജെപിയാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു.
എന്നാല്‍, ഇത്തരം ആരോപണങ്ങളെ ബിജെപി തള്ളികളയുകയായിരുന്നു. കെജ്‌രിവാളിനെതിരെ ആഞ്ഞടിക്കുന്ന ബിജെപി പ്രവര്‍ത്തകരാണ് ബാനറുകള്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് ആരോപണം. ഇതിനോടകം പോസ്റ്ററുകള്‍ നീക്കം ചെയ്തു.
Post Your Comments