Kerala

കണ്ണൂര്‍ കൊലപാതകം; രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തകരെ അടക്കിനിര്‍ത്തണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും രമ്യവും അക്രമരഹിതവുമായി പരിഹരിക്കേണ്ടതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. രാഷ്ട്രീയപാര്‍ട്ടികള്‍ അണികളെ അടക്കിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നോക്കാതെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ഊര്‍ജിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇക്കാര്യങ്ങള്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറയും ഗവര്‍ണര്‍ പി.സദാശിവത്തെ അറിയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വിലപ്പെട്ട ജീവന്‍ നഷ്ടമാകുന്നതിലും കുടുംബങ്ങള്‍ തകരുന്നതിലുമുള്ള ആശങ്ക ഗവര്‍ണര്‍ അറിയിച്ചിരുന്നു.

സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്നോട്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രശ്‌നങ്ങള്‍ രമത്യയില്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രാദേശിക ഘടകങ്ങളെയും പ്രവര്‍ത്തകരെയും നേതാക്കള്‍ ബോധ്യപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button