ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ദസറ, മുഹറം ഓഫറായാണ് നാല് വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ് 365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനുകള്‍ ലഭ്യമാകുകയെന്ന് ബിഎസ്എന്‍എല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പുതിയ ഓഫര്‍ പ്രകാരം നിലവില്‍ ലഭ്യമായിരിക്കുന്ന ഡേറ്റയുടെ ഇരട്ടിയാണ് ലഭിക്കുക. 1,498 രൂപയുടെ പ്ലാനിന് 18 ജിബി ഡേറ്റ ലഭിക്കും. 2,798 രൂപയ്ക്ക് 36ജിബി, 3,998 രൂപയ്ക്ക് 60ജിബി, 4,498 രൂപയ്ക്ക് 80ജിബി എന്നിങ്ങനെയാണ് ഉത്സവകാല ഓഫറായി പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ 1,498, 2798, 3998, 4498 പ്ലാനുകളില്‍ യഥാക്രമം 9ജിബി, 18ജിബി, 30ജിബി, 40ജിബി എന്നിങ്ങനെയായിരുന്നു ഡേറ്റ ലഭിച്ചിരുന്നത്. പക്ഷെ ഒക്ടോബർ 31 ന് മുൻപായി ഈ പ്ലാന്‍ ആക് ടിവേറ്റ് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ബിഎസ്എന്‍എല്‍ 16 രൂപയുടെ പ്രത്യേക താരിഫ് വൗച്ചറും പുറത്തിറക്കി. 30 ദിവസത്തേയ്ക്ക് 60എംബി ഡേറ്റ ലഭിക്കും. ഈ ഓഫര്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 31 വരെയാണ് ലഭ്യമാകുക. ബിഎസ്എന്‍എല്‍ന്റെ പതിനാറാമത് വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments