കട്ടപ്പന: ഇടുക്കി ജില്ലയില്‍ ഈ മാസം 15ന് ഹര്‍ത്താല്‍ ആചരിക്കുവാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളായി അംഗീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
കേരളത്തിലെ 123 വില്ലേജുകള്‍ ഇപ്പോഴും പൂര്‍ണമായും പരിസ്ഥിതിലോല മേഖലയില്‍ത്തന്നെയാണെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേരളം നിരന്തരം ആവശ്യപ്പെട്ടുപോന്ന നിലപാടിന് വിരുദ്ധമായ സമീപനമാണ് ചീഫ് സെക്രട്ടറി മുഖേന കോടതിക്കു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
2014 മാര്‍ച്ചില്‍ പുറത്തിറങ്ങിയ കരടുവിജ്ഞ്ാപനപ്രകാരം ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവാക്കിയത് കോടതി അംഗീകരിച്ചത് ആശ്വാസമായിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ നിലപാടുമാറ്റം.
Post Your Comments